ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.

ഗുരുവായൂര്‍‍: സമര്ദ്ധിയുടെ ഉത്സവമായി ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. കിഴക്കെനടയില്‍ കല്യാണമണ്ഡപത്തിനു സമീപം എത്തിച്ച അഞ്ഞൂറോളം കതിര്‍ക്കറ്റകള്‍ അവകാശികളായ അഴീക്കല്‍, മനയം കുടുംബത്തിലെ അംഗങ്ങള്‍ തലയിലേറ്റി കിഴക്കേ ഗോപുരത്തില്‍ അരിമാവ്‌ അണിഞ്ഞ നാക്കിലയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം കീഴ്ശാന്തി വേങ്ങേരി നാരായണന്‍ നമ്പൂതിരി തീര്‍ഥം തളിച്ച്‌ കതിര്‍ക്കറ്റകള്‍ ശുദ്ധിവരുത്തി. ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂറ്‍ ശ്രീകുമാരന്‍ നമ്പൂതിരി ഉരുളിയില്‍ സമര്‍പ്പിച്ച ആദ്യ കതിര്‍ക്കറ്റ ശിരസിലേറ്റി. കുത്തുവിളക്കുമായി പാരമ്പര്യ അവകാശി പുതിയേടത്തു ആനന്ദനും ശംഖുവിളിയുമായി കൃഷ്ണകുമാര്‍ മാരാരും അകമ്പടിയായി. ഗുരുവായൂറ്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ബാക്കിയുള്ള കതിര്‍കറ്റകള്‍ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. നിറയോ നിറ… ഇല്ലം നിറ… വിളികളും നാരായണനാമവും‌ ഉയര്‍ന്നു. ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം കതിര്‍ക്കറ്റകള്‍ നാലമ്പലത്തിനകത്ത്‌ നമസ്കാര മണ്ഡപത്തില്‍ എത്തിച്ചു. തുടര്‍ന്ന്‌ മേല്‍ശാന്തി സുമേഷ്‌ നമ്പൂതിരി ലക്ഷ്മി പൂജ നടത്തി. ഒരു കതിര്‍ക്കറ്റ ഉരുളിയില്‍ ശിരസിലേറ്റി ശ്രീകോവിലിനുള്ളില്‍ ഗുരുവായൂരപ്പണ്റ്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ശേഷം കതിരുകള്‍ പട്ടില്‍ പൊതിഞ്ഞ്‌ ശ്രീകോവിലില്‍ നിറ ച്ചു. ഉപദേവന്‍മാരുടെ ശ്രീകോവിലുകളിലും കതിരുകള്‍ നിറച്ചു. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാട്‌, ചേന്നാസ്‌ സതീശന്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്വ. മധുസൂദനന്‍ പിള്ള, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ടി. വിജയന്‍ നമ്പ്യാര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്കുശേഷം കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്കു വിതരണം ചെയ്തു.

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s